സമ്പന്ന രാജ്യങ്ങള്‍ പോലും പരാജയപ്പെടുന്നിടത്ത് വിജയിച്ച് മുന്നേറി കൊച്ചു കേരളം, അഭിമാനം; വൈറലായി നഴ്‌സിന്റെ അനുഭവ കുറിപ്പ്

കൊച്ചി: കൊവിഡ് 19 വൈറസ് ബാധയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ യുദ്ധകാലടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നാം കണ്ടിട്ടുള്ളതാണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് പുറമെ, കേരളം സാമൂഹിക വ്യാപനം എന്ന പടുക്കുഴിയിലേയ്ക്ക് വീണിട്ടില്ല. അത്തരത്തിലൊരു ദുരന്തം വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് കേരളം കൈകൊള്ളുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നിന്നും മറ്റും വന്‍തോതില്‍ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

ഇതിനു പുറമെ, കേരളത്തെ ഓര്‍ത്ത് അഭിമാനമെന്ന് കുറിച്ചിരിക്കുകയാണ് ഷേര്‍ലി സാബു എന്ന നഴ്‌സ്. മറ്റ് പല രാജ്യങ്ങളിലും കൊവിഡ് 19 ബാധിതരുമായി അടുത്തിടപഴകുന്നവരായ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന അവഗണനയുടെ നേര്‍ചിത്രം വിശദമാക്കുകയാണ് ഷേര്‍ലി. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിന് നല്‍കിയിട്ടുള്ള സുരക്ഷാ സ്യൂട്ടിന്റെ ചിത്രവും ഷേര്‍ലി പങ്കുവെച്ചുകൊണ്ടാണ് ഷേര്‍ലി കേരളത്തെ പുകഴ്ത്തിയത്.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങള്‍ ഇന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ പരാജയപ്പെടുമ്പോഴാണ് കൊച്ച് സംസ്ഥാനമായ കേരളം അത് ചെയ്തു കാണിക്കുന്നത്. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്‍ 95 മാസ്‌ക് പോലും ലഭ്യമാകാത്ത സാഹചര്യം പല വികസിത രാജ്യങ്ങളിലുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ സര്‍ക്കാരിലെ വിശ്വാസം നഷ്ടമാവുകയാണ്.

ലക്ഷങ്ങള്‍ ചെലവിട്ട് പണിത വീടുകളില്‍ താമസിക്കുന്നതും കോടികളുടെ കാറില്‍ സഞ്ചരിക്കുന്നതുമല്ല കാര്യം. നിങ്ങള്‍ രോഗബാധിതയാവുമ്പോള്‍ നിങ്ങളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതും സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഷേര്‍ലി കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ കരുതുന്ന കൊച്ച് കേരളത്തില്‍ നിന്ന് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഷേര്‍ലി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കവര്‍ സുരക്ഷാ സ്യൂട്ടുകളുടെ അപര്യാപ്തത നിമിത്തം പ്ലാസ്റ്റിക് കവറുകള്‍ സ്യൂട്ടുകളാക്കേണ്ട അവസ്ഥയേക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കയിലെ മാന്‍ഹാട്ടനിലെ മൌണ്ട് സിനായ് ആശുപത്രിയില്‍ നിന്നുള്ളതായിരുന്നു പുറത്ത് വന്നത്. ഇതിനു പിന്നാലെയാണ് ഷേര്‍ലിയുടെ വാക്കുകള്‍ വൈറലാകുന്നത്.

Exit mobile version