ശബരിമലയില്‍ എത്തിയ ജഡ്ജിയെ വരെ പോലീസ് തടഞ്ഞു! പോലീസിനെ കയറൂരി വിടരുത്; ശബരിമല പോലീസ് നടപടിയില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ശരണം വിളിച്ച ഭക്തരെ തടഞ്ഞ നടപടി തെറ്റാണ്. ദര്‍ശനത്തിന് എത്തിയ ജഡജിയെ പോലും പോലീസ് അപമാനിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി.

ഒരു പോലീസുകാരനെയും പൂര്‍ണമായി കയറു ഊരി വിടരുതെന്നും കോടതി എജിയോട് നിര്‍ദേശിച്ചു. ശബരിമലയില്‍ ചില ഐപിഎസ് ഓഫീസര്‍മാര്‍ പോലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ദര്‍ശനത്തിന് എത്തിയ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ വരെ അപമാനിക്കുക ഉണ്ടായി. അതില്‍ കോടതി സ്വമേധയാ കേസ് എടുക്കാന്‍ തയ്യാറായതാണ്. എന്നാല്‍ ജഡ്ജിയുടെ മഹാമനസ്‌കത കൊണ്ട് കേസ് വേണ്ടെന്ന് വച്ചതാണ്. അത് ബലഹീനതയായി കാണരുതെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഇത് മൂന്നാം തവണയാണ് പോലീസിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.

Exit mobile version