100 കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബള്‍ സൊസൈറ്റി; ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് എത്തിച്ചു നല്‍കി

തൃശ്ശൂര്‍: ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ട് നിത്യ വരുമാനത്തിലൂടെ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്കും, പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികലുള്ള വീടുകളിലും ആശ്വാസമായി ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബള്‍ സൊസൈറ്റി വക ഭക്ഷ്യ കിറ്റുകള്‍. തെരഞ്ഞെടുത്ത 100 കുടുംബങ്ങള്‍ക്കാണ് 15 ദിവസത്തെ ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.

ഒരാഴ്ചയായി പണിയില്ലാതെ ഇരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ക്ക് അഞ്ചു കിലോ അരി ഉള്‍പ്പെടെയുള്ള 20 ഇന സാധനങ്ങള്‍ അടങ്ങിയതാണ് കിറ്റ്. സ്‌കൂളുകളില്‍ നിന്ന് ഉച്ചഭക്ഷണം ലഭിച്ചിരുന്ന കുട്ടികള്‍പോലും അവധി ആയതുകൊണ്ട് വീട്ടിലുണ്ട്. അത്തരക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ പ്രവര്‍ത്തനം.

Exit mobile version