ശബരിമല പോലീസ് നടപടി; എജി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

കൊച്ചി: ശബരിമലയിലെ പോലീസ് നടപടികള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ എജി വിശദീകരണം നല്‍കി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്യുന്നത്, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുള്ളൂ എന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.

സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാന്‍ ആവില്ല. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കും. ഒരു യുവതിയെയും നിര്‍ബന്ധിക്കില്ല.എന്നാല്‍ യുവതികള്‍ എത്തിയാല്‍ തടയുന്നതിനാണ് സമരക്കാര്‍ ശ്രമിക്കുന്നത്.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഹൈക്കോടതിക്കും ഉത്തരവാദിത്വമുണ്ടന്നും എജി പറഞ്ഞു.

കൂടാതെ,ക്രമസമാധാനം തകരുമോയെന്ന് പറയാന്‍ പോലീസിനു മാത്രമാണ് അധികാരമെന്ന് സുപ്രിം കോടതി വിധി ഉദ്ധരിച് എജി പറഞ്ഞു. അതിനാല്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ പോലിസിന് ആവശ്യപ്പെടാമെന്നും എജി അറിയിച്ചു. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലന്നും എജിയുടെ കോടതിയെ അറിയിച്ചു. വാദം ഉച്ചക്ക് ശേഷവും തുടരും

Exit mobile version