പെരുമ്പിലാവ് കരിക്കാട് ദമ്പതികള്‍ക്ക് വെട്ടേറ്റു

പെരുമ്പിലാവ്: കരിക്കാട് വിഷ്ണു ക്ഷേത്രത്തിന് സമീപം ദമ്പതികള്‍ക്ക് വെട്ടേറ്റു.അരിക്കാലാത്ത് ഷെക്കീര്‍. (38) ഭാര്യ നൗഫി (32)എന്നിവര്‍ക്കാണ് വെട്ടേററത്. ഗുരുതര പരിക്കുകളോടെ ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസി തെക്കേതില്‍ ഹസീനക്കും പരിക്കുണ്ട്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ആക്രമണം. ഹസീനയും ഷെക്കീറും തമ്മില്‍ ഏറെക്കാലമായി വഴക്കുണ്ടായിരുന്നു. ഇത് സംമ്പന്ധിച്ച് പോലീസ് കേസുകളും ഉണ്ടായിരുന്നു.

ഹസീനയുടെ പുരുഷ സുഹൃത്തായ നിലമ്പൂര്‍ സ്വദേശിയാണ് ഇരുവരേയും വെട്ടിയതെന്നാണ് പറയുന്നത്. പഞ്ചായത്ത് മെമ്പറുള്‍പടേയുള്ളവര്‍ ഇടപെട്ടാണ് ആക്രമണം തടഞ്ഞ്. നൗഫിയുടെ പരിക്ക് അതീവ ഗുരുതരമാണ്.കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version