കൊവിഡ് 19; വിലക്കുകള്‍ ലംഘിച്ച് പുറത്ത് ചാടുന്നവരെ ‘അടക്കിനിര്‍ത്തുവാന്‍’ ട്വിറ്ററില്‍ മലയാളം ഹാഷ്ടാഗ്; ട്രെന്‍ഡിങ്ങായി ‘വീട്ടിലിരി മൈ****’ !

കൊവിഡ് 19 വ്യാപനം തടയുന്നതിനായി പരമാവധി ആളുകള്‍ വീട്ടില്‍തന്നെ ഇരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്തിരുന്നു

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈന്‍ പിരീഡില്‍ നിര്‍ത്തുന്നവര്‍ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന കാഴ്ചയാണ് തുടരെ തുടരെ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്വിറ്ററില്‍ ഒരു മലയാളം ഹാഷ്ടാഗ് ആണ് നിറയുകയാണ്. ‘വീട്ടിലിരി മൈ****’ എന്ന പേരിലാണ് ഹാഷ്ടാഗ് നിറയുന്നത്.

കൊവിഡ് 19 വ്യാപനം തടയുന്നതിനായി പരമാവധി ആളുകള്‍ വീട്ടില്‍തന്നെ ഇരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നോര്‍പ്പിച്ചാണ് ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ നിറയുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങുന്ന നിരീക്ഷണത്തില്‍ കഴിയുന്നവരോട് അല്പം ശാസനാ രൂപത്തില്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിക്കുന്ന രീതിയുള്ള ഈ ഹാഷ്ടാഗിന് വന്‍ സ്വീകാര്യതയാണ് ട്വിറ്ററില്‍ ലഭിക്കുന്നത്.

സിനിമയിലെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തും രസകരമായ സംഭാഷണശകലങ്ങള്‍ കൂട്ടിയിണക്കിയുമാണ് പല ട്വീറ്റുകളും നിറയുന്നത്. ട്വിറ്ററിന് പുറമേ മറ്റു സോഷ്യല്‍ മീഡിയാ വേദികളിലും ഈ ഹാഷ്ടാഗ് വൈറലാകുന്നുണ്ട്.

Exit mobile version