കണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോള്‍ പനി!

കണ്ണൂര്‍: പരോളില്‍ ഇറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോള്‍ പനി. മഹാരാഷ്ട്രയിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് ഇപ്പോള്‍ പനി ബാധിച്ചിരിക്കുന്നത്.

വിപിനെ പനിയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് വിപിന്‍ പിടിയിലായത്. പനി ബാധിച്ചയാള്‍ ആദ്യം കഴിഞ്ഞത് മറ്റു തടവുകാര്‍ക്ക് ഒപ്പമായിരുന്നുവെന്നും പരാതിയുണ്ട്.

Exit mobile version