നിലവില്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ല; എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

നിലവില്‍ സംസ്ഥാനത്തെ വിദേശമദ്യ ഷോപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാല്‍ ഇപ്പോള്‍ ബിവറേജ് ഔട്ട്ലെറ്റുകളില്‍ പഴയത് പോലെ വലിയ തിരക്കോ ക്യൂവോ ഇല്ലെന്നുമാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം ക്യൂ ഉള്ള ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആളുകള്‍ക്ക് പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ജീനവനക്കാര്‍ക്കൊക്കെ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version