തീര്‍ത്ഥാടകര്‍ കുറവ്; അപ്പം ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു; അരവണയുടെ ഉത്പാദനം അഞ്ചിലൊന്നായി കുറച്ചു

പമ്പ: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞത് കാരണം അപ്പം ഉത്പാദനം നിര്‍ത്തിവച്ചു. അരവണയുടെ ഉത്പാദനം അഞ്ചിലൊന്നായി കുറക്കുകയും ചെയ്തു. ദിവസം 48000 ടിന്‍ അരവണ ഉത്പാദനം നടന്നിടത്ത് അത് 9600 ടിന്‍ ഉത്പാദനമായി ചുരുക്കി.

ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വില്‍പന കുറയുമ്പോള്‍ മുമ്പും ഉല്‍പ്പാദനം നിര്‍ത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

നേരത്തെ അപ്പത്തിന്റെ വില കുറച്ചിരുന്നു. 40 രൂപയില്‍ നിന്ന് 35 രൂപയാക്കി കുറച്ചിരുന്നു.

Exit mobile version