സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിപ്പിക്കും, സന്നിധാനത്ത് 52കാരിയെ ആക്രമിച്ചത് ബിജെപി അല്ല; എംടി രമേശ്

സുരേന്ദ്രനെതിരെ കണ്ണൂരില്‍ എടുത്ത കേസില്‍ സുജന മര്യാദ കാണിക്കേണ്ടതായിരുന്നു

കണ്ണൂര്‍: സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. സുരേന്ദ്രനെ ഒന്നര ദിവസം അകാരണമായി ജയിലില്‍ പിടിച്ചുവെച്ചു. സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും എംടി രമേശ് കണ്ണൂരില്‍ പറഞ്ഞു.

പോലീസ് സാമാന്യ മര്യാദ കാണിച്ചില്ലെന്ന പരാതി ബിജെപിക്ക് ഉണ്ട്. സുരേന്ദ്രനെതിരെ കണ്ണൂരില്‍ എടുത്ത കേസില്‍ സുജന മര്യാദ കാണിക്കേണ്ടതായിരുന്നു. അതേസമയം, സര്‍ക്കുലര്‍ പുറത്തായ കാര്യത്തില്‍ ബിജെപിക്ക് വേവലാതിയൊന്നുമില്ലെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

Exit mobile version