ക്ഷേത്രസന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് കമന്റ്; മറുപടി നല്‍കി പ്രതിഭ എംഎല്‍എ, മറുപടിക്ക് പതിന്‍മടങ്ങ് പിന്തുണയും

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് കായംകുളം എംഎല്‍എ യു പ്രതിഭ. ഇപ്പോള്‍ എംഎല്‍എ പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന കമന്റിന് പ്രതിഭ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്. ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ ‘തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ്’ എന്നായിരുന്നു ഒരാളുടെ കമന്റ്.

ഒട്ടും വൈകാതെ തന്നെ എംഎല്‍എ മറുപടിയും നല്‍കി. ‘താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന്‍ അറിഞ്ഞില്ല. അറിഞ്ഞിരുന്നേല്‍ അടിയന്‍ പോവില്ലായിരുന്നു’- ഇങ്ങനെയായിരുന്നു എംഎല്‍എയുടെ മറുപടി. എംഎല്‍എയുടെ മറുപടിക്ക് നിരവധി പേര്‍ ലൈക്കും ചെയ്തു. ഒട്ടനവധി പേരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Exit mobile version