ചെന്നെയിലെ ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രതിഷേധത്തില്‍ പങ്കെടുക്കും

ചെന്നൈ: ചെന്നെയില്‍ നടക്കുന്ന ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധ സമരത്തില്‍ നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിക്കാെപ്പമാണ് പിണറായി വിജയന്‍ പ്രതിഷേധ വേദിയിലെത്തുക. വൈകിട്ട് ആറ് മണിക്കാണ് പ്രതിഷേധ സംഗമം.

അതിനിടെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്ന പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റി. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല സന്ദര്‍ശിക്കാനിരിക്കേയാണ് പ്രതിഷേധക്കാര്‍ക്കെതിരായ നടപടി.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പസികത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ക്യാമ്പസിനകത്ത് മണിക്കൂറുകളോളം പ്രതിഷേധക്കാരെ പോലീസ് തടങ്കലില്‍ വച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇവര്‍ക്ക് മണിക്കൂറുകളായി കുടിവെള്ളം പോലും നല്‍കിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

ഫീസ് വര്‍ധനവ്, പൗരത്വ നിയമ ഭേദഗതി ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. ഈ പ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പോലീസ് നടപടി.

Exit mobile version