ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയി!

ആറോളം ബൈക്കുകളില്‍ നിന്നാണ് പെട്രോളും ഹെല്‍മെറ്റും മോഷണം പോയത്.

തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയി. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലാണ് സംഭവം. വിവരം അറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

ആറോളം ബൈക്കുകളില്‍ നിന്നാണ് പെട്രോളും ഹെല്‍മെറ്റും മോഷണം പോയത്. പ്രതികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ 1.30യോടെയാണ് സംഭവം നടന്നത്. കോളേജിലെ കുത്തുകേസിനെ തുടര്‍ന്ന് സുരക്ഷയ്ക്കിട്ടിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്.

ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്ന് രണ്ട് പേര്‍ പെട്രോള്‍ മാറ്റുന്നത് കണ്ട വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിച്ചു. ശേഷം പോലീസ് എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു.

Exit mobile version