ശബരിമല ; ഉണ്ണിയപ്പത്തിന് വില കുറച്ചു

അരവണയുടെ വില 80 രൂപയായി തന്നെ തുടരും

സന്നിധാനം : ശബരിമലയിലെ പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില 35 രൂപയാക്കി കുറച്ചു. ഒരു പൊതിക്ക് നാല്‍പ്പത് രൂപയായിരുന്നതാണ് ഇപ്പോള്‍ 35 രൂപയാക്കിയിരിക്കുന്നത്. അതേസമയം ഉണ്ണിയപ്പത്തിന്റെ വിലയ്‌ക്കൊപ്പം ഉണ്ണിയപ്പത്തിന്റെ എണ്ണത്തിലും വ്യത്യാസം വന്നിട്ടുണ്ട്.

മുമ്പ് 40 രൂപയുടെ പാക്കറ്റില്‍ എട്ട് ഉണ്ണിയപ്പയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 35 രൂപയ്ക്ക് ഏഴ് ഉണ്ണിയപ്പമാണ് പൊതിയിലുണ്ടാവുക. എന്നാല്‍ അരവണയുടെ വില 80 രൂപയായി തന്നെ തുടരും

Exit mobile version