എനിക്കും ഭീഷണിയുണ്ട്, പക്ഷേ മുട്ട് മടക്കില്ല; പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാട് വ്യക്തമാക്കി മാമുക്കോയ

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാമുക്കോയ രൂക്ഷമായി പ്രതികരിച്ചിരുന്നു.

കോഴിക്കോട്: രാജ്യം ഒന്നടങ്കം എതിര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാടുമായി നടന്‍ മാമുക്കോയ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്വകയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുകയെന്ന് അദ്ദേഹം പറയുന്നു.

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാമുക്കോയ രൂക്ഷമായി പ്രതികരിച്ചിരുന്നു. പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്തു ചെയ്യണം എന്ന് ആരും യോഗം വിളിച്ച് തീരുമാനിക്കാറില്ല എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാര്‍ ചെയ്യുമെന്ന് നേരത്തെ മാമുക്കോയ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.

മാമുക്കോയയുടെ വാക്കുകള്‍;

ജീവനെ ഭയക്കുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്‍മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല. 20 കോടി മനുഷ്യരെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.

Exit mobile version