പാലിയേക്കര ടോള്‍ പ്ലാസയിലെ ‘പകല്‍ കൊള്ള’; ചെലവിന്റെ 97 ശതമാനവും കിട്ടിയിട്ടും ടോള്‍ പിരിവ് 2028 വരെ തുടരും

തൃശ്ശൂര്‍: ജനങ്ങളെ പിഴിഞ്ഞ് പാലിയേരക്ക ടോള്‍ പ്ലാസ. ദേശീയ പാത നിര്‍മ്മാണത്തിന് മുടക്കിയ 90 ശതമാനം തുകയും തിരികെ കിട്ടിയിട്ടും പണപ്പിരിവ് നിര്‍ത്താതെ അധികൃതര്‍. വിവരാവകാശരേഖപ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് പാലിയേക്കര ദേശീയപാത നിര്‍മ്മാണത്തിന് ചെലവാക്കിയ തുകയുടെ 97 ശതമാനം തുകയും ടോള്‍ പിരിവിലൂടെ തിരികെ കിട്ടിയെന്ന വിവരം വ്യക്തമാവുന്നത്.

അതേസമയം 2012 ഫെബ്രുവരി 9-ന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാനാണ് കരാറിലെ വ്യവസ്ഥ. വ്യവസ്ഥ പ്രകാരം ടോള്‍ പിരിവ് തുടരുകയാണെങ്കില്‍ ദേശീയപാത നിര്‍മ്മാണത്തിന് ചിലവാക്കിയ തുകയുടെ പത്ത് മടങ്ങായിരിക്കും കമ്പനിക്ക് ലഭിക്കുക. 2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 698.14 കോടി രൂപയാണ്.

പാലിയേക്കര ടോള്‍ പ്ലാസ വഴി ദിനം പ്രതി കടന്നു പോകുന്നത് 45,000-ത്തോളം വാഹനങ്ങളാണ്. ഓരോദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. എന്നാല്‍ തുക പിരിച്ചെടുക്കുന്നതിലുളള ശുഷ്‌കാന്തി കരാറില്‍ പറഞ്ഞിട്ടുളള മറ്റ് വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ കമ്പനിക്കില്ലെന്നാണ് ആരോപണം. അടിപാത നിര്മ്മാണം ഉള്‍പ്പെടെയുളള കരാറിലെ വ്യവസ്ഥകളൊന്നും ടോള്‍ കമ്പനി നടപ്പാക്കിയിട്ടില്ല.

Exit mobile version