കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്! തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ലെന്ന് പികെ ബഷീര്‍ എംഎല്‍എ

തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്നുമാണ് പികെ ബഷീര്‍ പറഞ്ഞത്.

തിരുവനന്തപുരം: അഴിക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ എംഎല്‍എ പികെ ബഷീര്‍. കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്. തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്നുമാണ് പികെ ബഷീര്‍ പറഞ്ഞത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആറുവര്‍ഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചിലവ് ഇനത്തില്‍ 50,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് പിഡി രാജനാണ് വിധി പ്രസ്താവിച്ചത്.

വിധിയ്ക്കെതിരെ കെഎം ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി പരിഗണിക്കുന്ന തീയതി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നും പറഞ്ഞിരുന്നു. അപ്പീലില്‍ തീരുമാനമാകുംവരെ കെഎം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

Exit mobile version