വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കില്ല; എസി മൊയ്തീന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ പേരിലുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് മന്ത്രി എസി മൊയ്തീന്‍. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയാണെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷനുമായി കലഹിച്ച് തെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകലല്ല, മറിച്ച് കമ്മിഷന് വേണ്ട സഹായങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, പഴയ പട്ടിക ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

Exit mobile version