തൃശ്ശൂരില്‍ ബസിനും ടെമ്പോയ്ക്കും ഇടയില്‍പെട്ട് സ്‌കൂട്ടര്‍; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്

സ്‌കൂട്ടര്‍ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) യാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒല്ലൂര്‍ കമ്പനി പടിയിലാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) യാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

തൃശ്ശൂര്‍ ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ എത്തിയ മിനി ടെമ്പോ കമ്പനിപ്പടി സ്റ്റോപ്പില്‍ ബസിന് പിറകില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനും ടൊമ്പോയ്ക്കും ഇടയില്‍ പെടുകയായിരുന്നു.

അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അതേസമയം, മിനി ടെമ്പോ പാഞ്ഞുവരുന്നത് കണ്ട് സ്‌കൂട്ടറില്‍ നിന്ന് റോഡിനരികിലേയ്ക്ക് ഷാജി എടുത്തു ചാടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.

നിസാര പരിക്കേറ്റ ഇയാളെ ഒല്ലൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version