ഉത്സവ പറമ്പില്‍ താരമായി പൂവന്‍ കോഴി; രണ്ട് കിലോ തൂക്കം വരുന്ന കോഴിയുടെ വില പതിമൂവായിരം!

സംഭവം നടന്നത് ഉത്സവപറമ്പിലെ ലേലം വിളിയിലാണ്.

ഇരിട്ടി: ഉത്സവ പറമ്പില്‍ താരമായ പൂവന്‍ കോഴിയുടെ വാര്‍ത്തയാണ് നാം കേട്ടത്. രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിയുടെ വില പതിമൂവായിരം എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ പൂവന്‍ കോഴിയുടെ വില കേട്ട് എല്ലാവരും ഒന്ന് ഞെട്ടുകയും ചെയ്തു.

സംഭവം നടന്നത് ഉത്സവപറമ്പിലെ ലേലം വിളിയിലാണ്. ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭാഗവതി ക്ഷേത്രത്തിന്റെ തിറ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിക്ക് 13,000രൂപ വിലയായത്. ലേലത്തില്‍ പങ്കടുത്തവവര്‍ തമ്മില്‍ വീറും വാശിയും ഏറിയപ്പോള്‍ ലേല സംഖ്യ കുതിച്ചുയര്‍ന്നു.

Exit mobile version