ഒളിമ്പ്യന്‍ മുഹമ്മദ് അനസിന് വീടുവെയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കി ദമ്പതിമാര്‍; അഭിനന്ദന പ്രവാഹം

ദമ്പതിമാര്‍ക്കിപ്പോള്‍ നന്മ നിറഞ്ഞ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്.

ചടയമംഗലം: ഒളിമ്പ്യന്‍ മുഹമ്മദ് അനസിന് വീടുവെയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കി ദമ്പതിമാര്‍. നിലമേലില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധശാല നടത്തുന്ന ശശിധരന്‍ നായരും ഭാര്യ ചടയമംഗലം ഗവ. എംജിഎച്ച്എസ്എസിലെ ഗണിതശാസ്ത്രവിഭാഗം അധ്യാപിക വിനീതകുമാരിയുമാണ് സ്വന്തം ഭൂമി സൗജന്യമായി നല്‍കിയത്.

ലോക കായികഭൂപടത്തില്‍ ഇടംനേടിയ മുഹമ്മദ് അനസിന്റെ വളയിടത്തെ വീട്ടിലേക്ക് വാഹനങ്ങള്‍ ചെല്ലാന്‍പോലും സൗകര്യമില്ല. ഈ സാഹചര്യം കണ്ടാണ് നിലമേല്‍ ടൗണിന് അടുത്ത അനസിന് സൗജന്യമായി ഭൂമി നല്‍കിയത്. പഞ്ചായത്ത് നിര്‍മ്മിക്കുന്ന പകല്‍വീടിനും ഇവര്‍ സൗജന്യമായി ഭൂമി നല്‍കി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും അര്‍ജുന അവാര്‍ഡ് ജേതാവുമാണ് ഒളിമ്പ്യന്‍ അനസ്. ദമ്പതിമാര്‍ക്കിപ്പോള്‍ നന്മ നിറഞ്ഞ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്.

Exit mobile version