സിഎഫ്എല്‍-ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുന്നു; ഇനി എല്‍ഇഡി ബള്‍ബുകള്‍; ബജറ്റ് അവതരണത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി

ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും കൂടുതല്‍ വെളിച്ചം കിട്ടുമെന്നതും വിലക്കുറവും വൈദ്യുതിച്ചെലവ് കുറയുമെന്നതും എല്‍ഇഡി വിളക്കുകളുടെ നേട്ടമാണ്

തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്. ഈ വര്‍ഷം ഒക്ടോബറോടെ സിഎഫ്എല്‍ ഫിലമെന്റ് വിളക്കുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ”തെരുവുവിളക്കുകളും സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ വിളക്കുകളും സിഎഫ്എല്ലിലേക്ക് മാറും. ഈ വര്‍ഷം ഒക്ടോബറോടെ കേരളത്തില്‍ സിഎഫ്എല്‍ ഫിലമെന്റ് വിളക്കുകളുടെ വിളക്കുകളുടെ വില്‍പന നിരോധിക്കും. ഊര്‍ജമിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് വിളക്കുകളെപ്പോലുള്ളവക്ക് സഹായം നല്‍കും”, തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

കേരളത്തില്‍ നേരത്തേ തന്നെ എല്‍ഇഡി വിളക്കുകളുടെ വില്‍പന കൂടുകയും സിഎഫ്എല്‍ ബള്‍ബുകള്‍ വില്‍ക്കുന്നത് കുറയും ചെയ്തിരുന്നതാണ്. ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും കൂടുതല്‍ വെളിച്ചം കിട്ടുമെന്നതും വിലക്കുറവും വൈദ്യുതിച്ചെലവ് കുറയുമെന്നതും എല്‍ഇഡി വിളക്കുകളുടെ നേട്ടമാണ്. ഇതാണ് വില്‍പ്പനയിലുണ്ടായ വര്‍ധനവിന് കാരണവും. ഒരു സിഎഫ്എല്‍ ബള്‍ബ് ശരാശരി 6000 മണിക്കൂര്‍ കത്തുമെങ്കില്‍ എല്‍ഇഡി ബള്‍ബ് അതിന്റെ അഞ്ചിരട്ടി സമയം കത്തും (മുപ്പതിനായിരം മണിക്കൂര്‍).

ഈ തീരുമാനത്തോടെ സംസ്ഥാനത്ത് ഊര്‍ജമേഖലയില്‍ വന്‍ ലാഭം കൊയ്യാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 14 ലക്ഷം കുടുംബങ്ങള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് തോമസ് ഐസക് വ്യക്തമാക്കി. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിയതായും മന്ത്രി വ്യക്തമാക്കി. 205 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിച്ചു. പ്രസരണത്തില്‍ 13.4 ശതമാനവും വിതരണത്തില്‍ 14 ശതമാനവും നഷ്ടം കുറച്ചു. കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ 87 വാട്ട് കൂടുതല്‍ ഉത്പാദിപ്പിച്ചു. 2020-21-ല്‍ 500 മെഗാവാട്ട് സ്ഥാപിതശേഷി അധികമായി സ്ഥാപിക്കും- തോമസ് ഐസക് പറഞ്ഞു.

Exit mobile version