നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ ക്രാഷ് കോഴ്‌സ്; ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് താങ്ങാകുന്ന സുപ്രധാന പ്രഖ്യാപനങ്ങളും

നഴ്‌സുമാര്‍ക്ക് വേണ്ടി ക്രാഷ് കോഴ്‌സ് തുടങ്ങുവാന്‍ അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് വിദേശ ദോലി ഉറപ്പാക്കാന്‍ ക്രാഷ് കോഴ്‌സ് നടത്തുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക്. കൂടാതെ ആരോഗ്യ മേഖലയ്ക്ക് താങ്ങാകുന്ന സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. നഴ്‌സുമാര്‍ക്ക് വേണ്ടി ക്രാഷ് കോഴ്‌സ് തുടങ്ങുവാന്‍ അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കൂടാതെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒപ്പം, ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് ഉത്പാദനത്തിലേക്ക് കടക്കുകയാണ്. കാന്‍സറിനുള്ള മരുന്നിന്റെ വില കുറയ്ക്കാനാകുമെന്നും പറഞ്ഞ മന്ത്രി കാരുണ്യ ആനുകൂല്യങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി.

Exit mobile version