ഓട്ടോ എല്‍പിജിയുടെ വിലയില്‍ വന്‍ കുതിപ്പ്; ലിറ്ററിന് കൂടിയത് ഏഴര രൂപ

ഇപ്പോള്‍ ലിറ്ററിന് 51.23 രൂപയാണ്.

തൃശ്ശൂര്‍: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍പിജിയുടെ വിലയില്‍ വന്‍ കുതിപ്പ്. ലിറ്ററിന് ഏഴര രൂപയോളമാണ് ഒറ്റയടിക്ക് കൂടിയത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 50 രൂപയും കടന്നു.

ഇപ്പോള്‍ ലിറ്ററിന് 51.23 രൂപയാണ്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ കുതിപ്പാണിത്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പി നല്‍കുന്ന വിശദീകരണം. 2019 ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് ലിറ്ററിന് 36.59 ആയിരുന്നു വില. തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വില ഉയരുകയായിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയര്‍ന്നത്. 2000 ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് വാഹനങ്ങളില്‍ ഇന്ധനമായി വാതകം ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. പെട്രോളിയം വാതകത്തിനും പ്രകൃതിവാതകത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്.

Exit mobile version