വലയില്‍ കുടുങ്ങിയത് ഭീമന്‍ മത്സ്യം; തിരിച്ച് കടലിലേക്ക് അയച്ച് തൊഴിലാളികള്‍,വീഡിയോ

മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് വമ്പന്‍ അതിഥി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുള്ളി ഇടുംബാണെന്ന് വലയില്‍പ്പെട്ടത്. എന്നാല്‍ ഇതിനെ ജീവനോടെ തന്നെ എറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തിരിച്ച് കടലിലേക്ക് തന്നെ അയച്ച് തൊഴിലാളികള്‍.

മല്‍സ്യബന്ധനത്തിന് കടലില്‍ പോവുന്നവരുടെ വലയില്‍ ഇത്തരം മത്സ്യങ്ങള്‍ കുടുങ്ങുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ തിരിച്ചയക്കുന്നത് ചുരുക്കം ചിലപേര്‍ എന്നു മാത്രം. പുള്ളി ഇടുംബാണെന്ന് വലയില്‍പ്പെട്ടത്. എന്നാല്‍ അതിനെ ജീവനോടെ തന്നെ കടലിലേക്ക് മടക്കിയാണ് സംഘം തിരികെ വന്നത്. കൗതുകവും കയ്യിടയും സ്വന്തമാക്കുകയാണ് ജിഎന്‍പിസി ഗ്രൂപ്പില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ.

പുതിയാപ്പയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് വലയില്‍ ഭീമന്‍ കുടുങ്ങിയത്. എന്നാല്‍ ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുള്ളി ഇടുംബാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവനോടെ തന്നെ അതിനെ കടലിലേക്ക് മടക്കി. വലിയ പരിശ്രമത്തിന് ശേഷമാണ് ഇതിനെ തിരികെ കടലില്‍ ഉപേക്ഷിക്കാനായത്.

Exit mobile version