സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; മക്കള്‍ക്ക് നേരെ കര്‍ശന നടപടി

സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ പീഡിപ്പിച്ച മകള്‍ക്കും മരുമകനും നേരെ കര്‍ശന നടപടി.
സംഭവത്തില്‍ ഒരു മാസത്തിനുള്ളില്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍. സ്വത്ത് തങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയണം എന്ന ആവശ്യവുമായാണ് ഇവര്‍ വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ചത്.

തൃച്ചംബരം സ്വദേശിയുടെ പരാതിയിലാണു മകള്‍ക്കും അവരുടെ ഭര്‍ത്താവിനും എതിരെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ തളിപ്പറമ്പ് പോലീസിനോട് സബ് കലക്ടര്‍ എസ്.ഇലക്യ നിര്‍ദേശിച്ചു. തങ്ങളുടെ പേരിലുള്ള വസ്തു റജിസ്റ്റര്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു മക്കള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മെയ്ന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഈ പരാതിയുമായി ഇവര്‍ പോലീസ് സ്റ്റേഷനും കോടതികളും സര്‍ക്കാര്‍ ഓഫിസുകളും കയറിയിറങ്ങുന്ന അവസ്ഥയായിരുന്നു.

Exit mobile version