കുട്ടികള്‍ക്ക് അഭിരുചിയും കഴിവും തെളിയിക്കാന്‍ ആകാശവാണിയില്‍ അവസരം ഒരുക്കും; പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീറാം

കുട്ടികള്‍ക്കായി ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം ക്യാമ്പിനു പുത്തന്‍ ഉണര്‍വും നല്‍കി.

തിരുവനന്തപുരം: കുട്ടികള്‍ക്ക് അഭിരുചിയും കഴിവും തെളിയിക്കാന്‍ ആകാശവാണിയില്‍ അവസരം ഒരുക്കുമെന്ന് പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീറാം. ഒആര്‍സി നടത്തിവരുന്ന ജീവിത നൈപുണ്യ വിദ്യാഭ്യാസ ക്യാമ്പ് SMART 40 യുടെ ഭാഗമായി വഴുതക്കാട് ബ്ലൈന്‍ഡ് സ്‌കൂളില്‍ 22 ന് ആരംഭിച്ച പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികള്‍ സര്‍വ്വ സാധാരണം ആണെന്നും അവയെ തരണം ചെയ്യാന്‍ മനസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായി ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം ക്യാമ്പിനു പുത്തന്‍ ഉണര്‍വും നല്‍കി.

അതേസമയം, കുറവുകള്‍ ഒരിക്കലും നേട്ടങ്ങള്‍ കൈവരിക്കാനുള്ള തടസങ്ങളല്ലെന്ന് ഐജി പി വിജയന്‍ പറഞ്ഞു. അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്പിസി ഉടന്‍ ആരംഭിക്കുമെന്നും ആദ്യം വഴുതക്കാട് സ്‌കൂളില്‍ ആകും ആരംഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version