കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

കൊച്ചി; കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. എല്‍സ ലീന [38] ആണ് ഫ്‌ലാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചത്. കൊച്ചി കടവന്ത്രയില്‍ ആണ് സംഭവം.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കതൃക്കടവ് ജെയിന്‍ ഫ്‌ലാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന ആണ് മരിച്ചത്. 38 വയസായിരുന്നു. ഭര്‍ത്താവുമായി അകന്ന് അമ്മയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version