കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

കൊച്ചി: കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെയാണ് വനംവകുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് പിടികൂടയത്. ഇവരുടെ പക്കല്‍ നിന്നും അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു. വൈറ്റിലയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

വൈറ്റിലയിലെ ഒരു ലോഡ്ജിൽ വച്ചാണ് സംഘം ആമകളെ വിൽക്കാൻ ശ്രമിച്ചത്. ഇവിടെയെത്തിയാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സംഘത്തെ പിടികൂടിയത്. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്‌കർ, ഇളങ്കോവൻ, ആൻഡ്രൂസ്, തൃശൂർ സ്വദേശി ജിജി എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യും.

Exit mobile version