ആ ദിവസം തുറന്നാല്‍ മാസശമ്പളം നേരെ ബാറില്‍ ചിലവഴിക്കും; ഡ്രൈ ഡേ നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ വിഎം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ നീക്കം ചെയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത്. മാസശമ്പളം ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്തൂക്കം നല്‍കുന്നതെന്നും മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് സര്‍ക്കാര്‍ മറന്നെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി.

എല്ലാം മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ട് കൊണ്ട് ഡ്രൈ ഡൈയായി പ്രഖ്യാപിച്ചത് എകെ ആന്റണി സര്‍ക്കാരാണ്. മാശശമ്പളം കിട്ടുന്ന തീയതിയില്‍ മദ്യശാലകള്‍ തുറന്നിട്ടാല്‍ ആളുകള്‍ ശമ്പളം നേരെ മദ്യത്തിനായി ചിലവഴിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ കൊണ്ടു വന്നത്.

എന്നാല്‍ ഒരുദിവസത്തെ മദ്യ നിരോധനം കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഡ്രൈ ഡേ നീക്കം ചെയ്യാന്‍ ഒരുങ്ങിയത്.

Exit mobile version