ഇനി വിഷരഹിത പച്ചക്കറി കഴിക്കാം; ‘ജീവനി’ പദ്ധതിക്ക് തുടക്കമായി

2021 വിഷു വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ പദ്ധതി.

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടത്തുന്ന ‘ജീവനി’ പദ്ധതിക്ക് തുടക്കമായി. 2021 വിഷു വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ പദ്ധതി.

2500 സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറിത്തോട്ടം, 1200 പച്ചക്കറി ക്ലസ്റ്ററുകളുടെ രൂപീകരണം, 2000 മഴ മറ യൂണിറ്റുകള്‍, പതിനായിരം സൂക്ഷ്മ ജല സോചന യൂണിറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് ജീവനി പദ്ധതിക്ക് ഉള്ളത്.

അതേസമയം, സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാനും ബ്ലോക്ക് തലത്തില്‍ ക്രോപ്പ് കലണ്ടര്‍ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2021 ല്‍ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 16 മെട്രിക് ടണ്‍ ആയി ഉയര്‍ത്താനാകുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

Exit mobile version