യജമാനന്‍മാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്റെ പെരുമാറ്റം; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം; യജമാനന്‍മാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്റെ പെരുമാറ്റമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഷ്ട്രീയ യജമാനന്‍മാരായി കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ് അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല ലോക കേരളാ സഭയില്‍ നിന്ന് പിന്മാറിയത് കേരളാ ബാങ്ക്, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനം ലീഗ് സങ്കുചിത താല്‍പര്യത്തോടെ അനുസരിച്ചത് കൊണ്ടാണെന്നും കടകംപള്ളി ആരോപിച്ചു.

Exit mobile version