ഭക്തജനത്തിരക്കില്‍ ശബരിമല; പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പന്മാര്‍

സന്നിധാനം: ഭക്തജനത്തിരക്കില്‍ ശബരിമല. പുതുവര്‍ഷ ദിനമായ ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനത്തിനായി ഒരുലക്ഷം ഭക്തര്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറില്‍കൂടി മാത്രം 70,000 ഭക്തര്‍ കടന്നുപോയി

പുല്ലുമേടുവഴി ദര്ശനത്തിനെത്തിയവരുടെയും, ഇരുമുടിക്കെട്ടില്ലാതെ 18-ാം പടി ചവിട്ടാതെ ദര്‍ശനത്തിനെത്തിയവരുടെയും കണക്കുകള്‍ കൂട്ടിയിട്ടില്ല. ഇവരുടെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ ജനുവരി ഒന്നിന് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷത്തിന് മുകളില്‍ പോകും.

അതേസമയം മകരവിളക്കിനോടനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version