അവതാരകയും ഗായികയും പാചക വിദഗ്ധയുമായ ജാഗീ ജോണ്‍ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍

അയല്‍വാസികളാണ് യുവതിയുടെ മൃതദേഹം കണ്ടത്.

തിരുവനന്തപുരം: അവതാരകയും ഗായികയും പാചക വിദഗ്ധയുമായ ജാഗീ ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറുവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അയല്‍വാസികളാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പാചക വിദഗ്ധയായ ജാഗീ ജോണ്‍ ടിവി ചാനലുകളിലെ കുക്കറി ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്. മോഡലിങ് രംഗത്തും സജീവസാന്നിധ്യമായിരുന്നു.

Exit mobile version