പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മംഗലാപുരത്ത് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും

വെടിവെപ്പ് നടന്ന പ്രദേശങ്ങള്‍, വെടിവെപ്പില്‍ മരണപ്പെട്ടവരുടെ വീടുകള്‍, മലയാളികള്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭം അരങ്ങേറിയ മംഗലാപുരത്തേക്ക് യുഡിഎഫ് സംഘം പോകും. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെടുകയും, റിപ്പോര്‍ട്ട് ചെയാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തുന്നത്.

എംപിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍, കെ.സുധാകരന്‍, എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുള്ള, ഷംസുദ്ദീന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നത്.

വെടിവെപ്പ് നടന്ന പ്രദേശങ്ങള്‍, വെടിവെപ്പില്‍ മരണപ്പെട്ടവരുടെ വീടുകള്‍, മലയാളികള്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും. നാളെ രാവിലെ ഒന്‍പത് മണിക്ക് റോഡ് മാര്‍ഗം പ്രതിനിധി സംഘം മംഗലാപുരത്തേക്ക് പോകും.

Exit mobile version