സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കാഞ്ഞങ്ങാട് നേരിയ സംഘര്‍ഷം

ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

കാഞ്ഞങ്ങാട്/മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് ചെറിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അതേസമയം, മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന മഹാപ്രക്ഷോഭ മാര്‍ച്ച് കളക്ട്രേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇതോടെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കാള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Exit mobile version