തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ക്കൂടി പിടിയില്‍

ഇയാളെ എറണാകുളം മരടില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി.

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴുപേരില്‍ ഒരാള്‍ കൂടി പിടിയിലായി. ജിതീഷ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ എറണാകുളം മരടില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി.

ചൊവ്വാഴ്ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോയത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി രക്ഷപ്പെടുകയായിരുന്നു.

Exit mobile version