വിമുക്തഭടന്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: വീട്ടുവളപ്പില്‍ നിന്നും അടയ്ക്ക പറിക്കുന്നതിനിടെ വിമുക്തഭടന്‍ ഷോക്കേറ്റ് മരിച്ചു. കണ്ണങ്കര ഐശ്വര്യയില്‍ വാളിപ്പുറത്ത് കൃഷ്ണന്‍ (67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം.

വളപ്പില്‍ നിന്നും അടയ്ക്ക പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കവുങ്ങില്‍ ഏണിവച്ച് കുറച്ചുദൂരം കയറിയ കൃഷ്ണന്‍ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുകയായിരുന്നു. അടയ്ക്കാ കുലയുടെ ഭാരം കൊണ്ട് തോട്ടിമറിഞ്ഞ് സമീപത്തെ 11 കെവി ലൈനില്‍ പതിച്ചാണ് ഷോക്കേറ്റത്.

കവുങ്ങില്‍ നിന്ന് വീഴാതിരിക്കാന്‍ കവുങ്ങിനോട് ചേര്‍ത്ത് അര കെട്ടിയിരുന്നു. ഷോക്കേറ്റ കൃഷ്ണനെ നാട്ടുകാര്‍ ചേര്‍ന്ന് താഴെയിറക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: വനജ. മക്കള്‍:ടിന്റു, വിന്റുരാജ്, മരുമകള്‍: ശ്രുതി, സഹോദരങ്ങള്‍: ദാമോദരന്‍, വിശ്വന്‍, സുധാകരന്‍, പ്രസന്ന, പരേതയായ പുഷ്പ. സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

Exit mobile version