ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്, പൊതുസ്വത്ത് നശിപ്പിക്കുന്ന പ്രതിഷേധത്തിന് എന്താണ് അര്‍ത്ഥം; പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് മേജര്‍ രവി, വീഡിയോ

ബില്ല് രാജ്യത്തെ നിലവിലെ പൗരന്‍മാരെ യാതൊരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് മേജര്‍ രവി വീഡിയോയില്‍ പറയുന്നു.

കൊച്ചി: ദേശീയ പൗരത്വ ബില്ലില്‍ രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകളും തെരുവില്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ ചില രാഷ്ട്രീയകക്ഷികള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചത് കൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറയുന്നു. ബില്ല് രാജ്യത്തെ നിലവിലെ പൗരന്‍മാരെ യാതൊരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് മേജര്‍ രവി വീഡിയോയില്‍ പറയുന്നു.

മേജര്‍ രവിയുടെ വാക്കുകള്‍;

”ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. പൊതു സ്വത്ത് നശിപ്പിക്കുന്ന പ്രതിഷേധത്തിന് എന്താണ് അര്‍ഥം. രാജ്യത്തെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമെല്ലാം അഖണ്ഡതയോടെ ജീവിക്കണം. ഇപ്പോള്‍ പാസാക്കിയിരിക്കുന്ന ബില്ല് നിലവിലെ പൗരന്‍മാരെ ബാധിക്കാന്‍ പോകുന്നില്ല. അനധകൃതമായി ഇന്ത്യയിലേക്ക് വന്നിരിക്കുന്നവര്‍ തിരിച്ചു പോകേണ്ടി വരും. ബില്ലിന്റെ പേരില്‍ നമ്മളാരെയും തിരിച്ചയക്കാന്‍ പോകുന്നില്ല. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. രാഷ്ട്രീയ വത്കരിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരുടെ വാക്കുകളില്‍ നമ്മള്‍ വീണു പോകരുത്. അതില്‍ ജാതിയും മതവും രാഷ്ട്രീയവുമില്ല. നമ്മള്‍ എല്ലാവരും ഒന്നാണ്”- മേജര്‍ രവി പറഞ്ഞു.

Exit mobile version