കൊച്ചി കാന്‍സര്‍ സെന്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നിര്‍മ്മാണം പുനരാരംഭിക്കും; മന്ത്രി കെക ഷൈലജ

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. അന്വേഷണം പൂര്‍ത്തിയാക്കി നിര്‍മാണം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ കിഫ്ബിക്ക് വീഴ്ച പറ്റിയിട്ടില്ല. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ പിഴവ് കണ്ടെത്തിയാല്‍ നിര്‍മാണക്കരാര്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് കളമശ്ശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിട്ടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. കോണ്‍ക്രീറ്റ് ചെയ്തു കൊണ്ടിരുന്ന ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Exit mobile version