മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ: മകന്റെ വിവാഹം ആഡംബരപരമായി നടത്തിയ സിപിഎം നേതാവിനെതിരെ നടപടി. കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെതിരെയാണ് നടപടി എടുത്തത്. ആലപ്പുഴയിലാണ് സംഭവം. മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയതിന് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഇന്നലെ ചേര്‍ന്ന ഏരിയകമ്മിറ്റി യോഗത്തിലാണ് സിവി മനോഹരനെതിരെ നടപടി എടുത്തത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരന്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതായാണ് ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിക്കിടെ ചിലര്‍ തമ്മില്‍തല്ല് ഉണ്ടാക്കിയെന്നും ആക്ഷേപമുണ്ട്.

Exit mobile version