14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍; കെഎഎസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്കായി യുവജനക്ഷേമ ബോര്‍ഡിന്റെ സൗജന്യ പരിശീലനം, രജിസ്‌ട്രേഷന്‍ 18 വരെ

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു പറയുന്നു.

തിരുവനന്തപുരം: കെഎഎസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നിലവില്‍ അഞ്ച് ലക്ഷത്തിലധികം യുവതീ-യുവാക്കളാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കായാണ് ഇപ്പോള്‍ സൗജന്യ പരിശീലനം നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു പറയുന്നു. 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി പഠന സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. താല്‍പര്യം ഉള്ളവര്‍ വെബ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 14 മുതല്‍ 18 വരെ വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ വഴി ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സെന്ററുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് ലക്ഷം അപേക്ഷകരുള്ള പരീക്ഷയായത് കൊണ്ട് പ്രവേശിപ്പിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് അപേക്ഷകര്‍ വന്നാല്‍ ഓണ്‍ലൈന്‍ എക്സാം വഴിയോ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തീരുമാനിക്കുന്ന മറ്റ് സ്‌ക്രീനിംഗ് വഴിയോ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതാണ്.

Exit mobile version