പ്രവാസി മലയാളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസി ഡിവിന്റ് പദ്ധതിക്ക് തുടക്കമാകുന്നു; പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശ്ശൂര്‍: പ്രവാസി മലയാളിയുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രവാസി ഡിവിന്റ് പദ്ധതി ഡിസംബര്‍ പതിനാലിന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രവാസികളില്‍ നിന്നും ഒറ്റത്തവണ നിക്ഷേപം സ്വീകരിച്ച് ഡിവിഡന്റ് നല്‍കുന്ന പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. നാലാം വര്‍ഷം മുതല്‍ പത്ത് ശതമാനം നിരക്കിലുള്ള ഡിവിഡന്റ് നിക്ഷേപകന് ലഭ്യമാക്കുന്നതാണ് പദ്ധതി. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്;

പ്രവാസി മലയാളിയുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രവാസി ഡിവിന്റ് പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസികളില്‍ നിന്നും ഒറ്റത്തവണ നിക്ഷേപം സ്വീകരിച്ച് ഡിവിഡന്റ് നല്‍കുന്ന പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. നാലാം വര്‍ഷം മുതല്‍ പത്ത് ശതമാനം നിരക്കിലുള്ള ഡിവിഡന്റ് നിക്ഷേപകന് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപ തുക കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കും. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി ഡിസംബര്‍ പതിനാലിന് ഉദ്ഘാടനം ചെയ്യും.

Exit mobile version