സ്ത്രീകളോട് അപമര്യാദയായി പെരുമാറി, രാത്രിയില്‍ അശ്ലീല സന്ദേശം അയച്ചു; ബിശ്വനാഥ് സിന്‍ഹയുടെ സ്ഥലംമാറ്റത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്

രണ്ട് ജൂനിയര്‍ വനിതാ ഓഫീസര്‍മാര്‍ക്ക് രാത്രിയില്‍ അശ്ലീല സന്ദേശമയച്ചു.

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സ്ഥലമാറ്റിയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല പറയുന്നത്. ബിശ്വനാഥ് സിന്‍ഹ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹം പറയുന്നു.

രണ്ട് ജൂനിയര്‍ വനിതാ ഓഫീസര്‍മാര്‍ക്ക് രാത്രിയില്‍ അശ്ലീല സന്ദേശമയച്ചു. സമാനമായ നിരവധി പരാതികള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിശ്വനാഥിന്റേതെന്ന് അവകാശപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും അദ്ദേഹം വര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്ഥലം മാറ്റിയത് എന്തിനാണെന്ന് സ്ഥലം മാറ്റിയവരോട് ചോദിക്കൂ എന്ന് ആരോപണങ്ങളോട് ബിശ്വനാഥ് സിന്‍ഹ പ്രതികരിച്ചു.

Exit mobile version