കൊല്ലത്ത് ബാങ്കില്‍ കവര്‍ച്ചാ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: ഓച്ചിറയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കവര്‍ച്ചാ ശ്രമം. സംഭവത്തില്‍ കായംകുളം കൃഷ്ണപുരം സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ജനല്‍ തകര്‍ത്താണ് പ്രതി കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലായത്.

ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. ബാങ്കിലെ അപായ സൂചക അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരന്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version