പ്രളയകാലത്തെ പ്രയത്‌നം; പമ്പാ നദി കടന്ന് നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് സന്നിധാനത്ത് ജോലി

പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് പ്രളയകാലത്തെ നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് സന്നിധാനത്ത് ജോലി നല്‍കി.

സന്നിധാനം: പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് പ്രളയകാലത്തെ നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് സന്നിധാനത്ത് ജോലി നല്‍കി.

പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ചത്. എല്ലാം നിയോഗമാണെന്നായിരുന്നു ബിനുവിന്റെയും ജോബിയുടേയും പ്രതികരണം. അന്ന് പുഴ നീന്താന്‍ തോന്നിപ്പിച്ചതും ഇന്ന് ഒരു വരുമാന മാര്‍ഗ്ഗം തന്നതും അയ്യപ്പനാണെന്ന് ഇവര്‍ പറയുന്നു.

2018 ലെ പ്രളയകാലത്ത് പമ്പാ നദി അതിഭീകരമായ നിലയില്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയപ്പോള്‍, നിറപുത്തരിക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കതിര്‍ പമ്പയില്‍ കുടുങ്ങി. കീഴ്‌വഴക്കം തെറ്റുമോയെന്ന ആശങ്ക ഉയര്‍ന്നു. ഇതിനിടെയാണ് പ്രദേശവാസികളായ ബിനുവും ജോബിയും ചേര്‍ന്ന് പുഴ നീന്തിക്കിടന്ന് കതിര്‍ കൈമാറിയത്.

സന്നിധാനത്ത് താത്കാലിക അടിസ്ഥാനത്തിലാണ് ഇരുവരും ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ജീവന്‍ പണയം വച്ച് ഇവര്‍ നടത്തിയ ആത്മാര്‍ത്ഥമായ നീക്കത്തെയാണ്, ദേവസ്വം ബോര്‍ഡ് ജോലി നല്‍കി ആദരിച്ചത്. അതേസമയം, അധികം വൈകാതെ ഈ ജോലി സ്ഥിരപ്പെടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

Exit mobile version