ശിരോവസ്ത്രം അണിഞ്ഞ് വന്ന വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി

സ്‌കൂള്‍ പ്രോഗ്രാമിന് ശിരോവസ്ത്രം അണിഞ്ഞ് വന്ന വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. സംഭവത്തില്‍
പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ പോലീസിനും, ചൈല്‍ഡ് ലൈയിനിനും പരാതി നല്‍കി.

കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ആനുവല്‍ ഡേക്ക് ഷിരോവസ്ത്രം അണിഞ്ഞ് വന്നതായിരുന്നു വിദ്യാര്‍ത്ഥി. പരിപാടിയുടെ ആങ്കറായി തെരഞ്ഞെടുത്തത് ഈ കുട്ടിയെയാരുന്നു. എന്നാല്‍ കുട്ടിയോട് മഫ്ത അണിഞ്ഞ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല.

സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് പ്രധാന അധ്യാപക ഇതു തന്നെ തുടര്‍ന്നു. പിന്നീട് കുട്ടിയെ ഭിഷണിപെടുത്തുകയും ക്ലാസില്‍നിന്നു പുറത്താക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ പോലീസിനും, ചൈല്‍ഡ് ലൈയിനിനും പരാതി നല്‍കി.

Exit mobile version