പുതുക്കിയ മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ -ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ -ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. ടെലികോം കമ്പനികളുടെ നഷ്ടം കൂടിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന.

അതേസമയം, എയര്‍ടെല്ലും റിലയന്‍സ് ജിയോയും, ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിലായന്‍സ് ജിയോ നിരക്കുകള്‍ വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരിക. ബിഎസ്എന്‍എല്ലിന്റെ പുതിയ നിരക്കും ഉടന്‍ വരും.

വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ട്രായിക്കുണ്ട്.

Exit mobile version