ഞാന്‍ നിന്നെ കാണുന്നുണ്ട്, ഡ്യൂട്ടി സമയം കഴിഞ്ഞ് കണ്ടോളാം; ഫിറ്റ്‌നസ് റദ്ദാക്കിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തി ബസുടമ, ഓഡിയോ

സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പോലീസില്‍ പരാതിയും നല്‍കി.

തിരുവനന്തപുരം: ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് പിന്നാലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തി ജോഷ് ബസ് ഉടമ ജോഷി. ഭീഷണിയുടെ ഓഡിയോ പുറത്ത് വന്നതോടെയാണ് ഭീഷണി പുറംലോകം അറിഞ്ഞത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷിനെതിരെയാണ് ജോഷിയുടെ ഭീഷണി. സര്‍വീസില്‍ കാണില്ലെന്നായിരുന്നു ജോഷി ഭീഷണി ഉയര്‍ത്തിയത്.

സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പോലീസില്‍ പരാതിയും നല്‍കി. തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്. ഇതെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് ഉടമ ഭീഷണിയുമായി രംഗത്തെത്തിയത്.

ബസുടമയുടെ ഭീഷണി:

‘ഞാന്‍ നിന്നെ കാണുന്നുണ്ട്, നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് നിന്നെ കാണുന്നുണ്ട്. നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ഞാന്‍ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്. ആര്‍സി ബുക്ക് ഇവിടെ കിട്ടണം’

Exit mobile version