പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; നാളെ മുതല്‍ പ്രാബല്യത്തില്‍

ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും.

അതേസമയം, പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടുകൂടി സംസ്ഥാനത്ത് ഹെല്‍മറ്റിന്റെ വില കൂടിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.
വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുക.

ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്. അതേസമയം, പൊതുനിരത്തില്‍ വില്‍ക്കുന്ന ഹെല്‍മറ്റുകളില്‍ പലതിനും ഐഎസ്ഐ മാര്‍ക്കില്ലാത്തതും നിലവാരമില്ലാത്തതുമാണ് എന്നും കണ്ടെത്തിയിരുന്നു. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയാം.

Exit mobile version